

കോഴിക്കോട്ട് സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ സൺഷെയ്ഡ് സ്ലാബ് തകർന്നു വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. 3 തൊഴിലാളികൾക്ക് പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തിയാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികൾക്ക് മുകളിലേക്കാണ് സ്ലാബ് തകർന്നു വീണത്. വലിയങ്ങാടിയിലെ തൊഴിലാളികളാണ് സ്ലാബിനടിയിൽ കുടുങ്ങിയവരെ 4പേരെ പുറത്തെടുത്ത് കാറിൽ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ഫയർഫോഴ്സെത്തി മറ്റ് 2 പേരെ പുറത്തെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.