കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

അപകടത്തില്‍ 30 ലേറെ പേർക്ക് പരിക്കേറ്റു.
kozhikode bus collision multiple  injured
കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
Updated on

കോഴിക്കോട്: കോഴിക്കോട് അത്തോളിക്കടുത്ത് കോളിയോട്ട് താഴത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവർമാരടക്കം നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

ബസുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 30 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 20 പേര്‍ മെഡിക്കൽ കോളെജ് ആശുപത്രിയിലും 15 പേര്‍ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കൽ കോളെജ് ആശുപത്രിയിലും രണ്ട് പേര്‍ മൈത്ര ആശുപത്രിയിലും ചികിത്സയിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com