'നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല, ‌‌നിങ്ങൾ മതേതര കേരളത്തിന്‍റെ ഹൃദയമാണ്'; മുരളീധരനായി കോഴിക്കോട് പോസ്റ്റർ

''അന്ന് വടകരയിൽ, പിന്നെ നേമത്ത്, ഇന്ന് തൃശൂരിൽ... അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്‍റേയും പ്രവർത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്''
kozhikode congress poster about k muralidharan
കെ. മുരളീധരൻ| കെ. മുരളീധരനായി കോഴിക്കോട് നഗരത്തിൽ സ്ഥാപിച്ച ബോർഡ്

കോഴിക്കോട്: കോൺഗ്രസ് നേതാവ് കെ. മുകളീധരനെ അനൂകൂലിച്ച് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡ്. ''നയിക്കാൻ നായകൻ വരട്ടെ'' എന്ന തലക്കെട്ടോടെ മുരളീധരന്‍റെ ചിത്രത്തോടുകൂടിയാണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരെന്ന പേരിലാണ് ബോർ‌ഡ്.

''അന്ന് വടകരയിൽ, പിന്നെ നേമത്ത്, ഇന്ന് തൃശൂരിൽ ... അങ്ങ് പോരാട്ടത്തിനിറങ്ങിയത് ഈ പ്രസ്ഥാനത്തിന്‍റേയും പ്രവർത്തകരുടേയും അഭിമാനം സംരക്ഷിക്കാനാണ്. മതേതരത്വത്തിനായി അചഞ്ചലമായി നിലകൊണ്ടതിന്‍റെ പേരിലാണ് ഇന്ന് നിങ്ങള്‍ പോരാട്ടഭൂമിയില്‍ വെട്ടേറ്റ് വീണത്. നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല. ഒരിക്കൽ കൂടി പറയുന്നു. പ്രിയപ്പെട്ട കെ. എം. നിങ്ങൾ മതേതര കേരളത്തിന്‍റെ ഹൃദയമാണ്.''- ഇതാണ് ഫ്ലക്സ് ബോർഡിലുള്ളത്.

തൃശൂരിലെ വൻ തോൽവിക്ക് പിന്നാലെ താത്ക്കാലികമായി രാഷ്ട്രീയ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് മുരളീധരൻ പറഞ്ഞിരുന്നു. പിന്നാലെ അനുനയ നീക്കവുമായി പ്രവർത്തകരും രംഗത്തെത്തിയിരുന്നു. മുരളീധരനായി കെപിസിസി അധ്യക്ഷ സ്ഥാനം വരെ ഒഴിയാൻ തയാറാണെന്ന് സുധാകരനും പറഞ്ഞിരുന്നു. ഇതിനിടെയാണ് കോഴിക്കോട് ബോർഡ് പ്രത്യക്ഷപ്പെട്ടത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com