കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാർ: പൈലറ്റിന് സസ്പെൻഷൻ

ഇന്നലെ 9.44 ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ട വിമാനം സങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രണ്ടരമണിക്കൂറിനുശേഷം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു
കോഴിക്കോട്-ദമാം എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക തകരാർ: പൈലറ്റിന് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് നിന്നും ദമാമിലേക്ക് പറന്നുയർന്ന വിമാനം സങ്കേതിക തകരാറുകളെ തുടർന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടിവന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻ ചിറക് റൺവേയിൽ ഉരസിയതിനു കാരണം വിമാനത്തിന്‍റെ ഭാരം നിർണ്ണയത്തിൽ പൈലറ്റിലുണ്ടായ പിഴവാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ 9.44 ന് കരിപ്പൂരിൽ നിന്നും പുറപ്പെട്ട വിമാനം സങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രണ്ടരമണിക്കൂറിനുശേഷം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ടേക്ക് ഓഫ് ചെയ്തപ്പോൾ തന്നെ തകരാർ ശ്രദ്ധയിൽ പെട്ട പൈലറ്റ് എയർഗ്രാഫിക് കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നിശ്ചയിച്ചു. ആദ്യം കോഴിക്കോട് തന്നെ അടിയന്തര ലാൻഡിങ് ചെയ്യാമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. തുടർന്ന് കൊച്ചിയിൽ ലാൻഡ് ചെയ്യാമെന്ന് നിശ്ചയിക്കുകയായിരുന്നു. അവിടെ അടിയന്തര ലാൻഡിങിന് അനുമതി ഇല്ലാത്തതിനാൽ പിന്നീട് തിരുവനന്തരത്ത് 12.15 ഓടെ വിമാനം ഇറക്കുകയായിരുന്നു. ഇന്നലെ തന്നെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് വിമാനം 4 മണിയോടെ ദമാമിലേക്ക് പോയിരുന്നു. എന്നാൽ മറ്റൊരു പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com