കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ
കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ

ഹരിഹരന്‍റേത് നാക്കുപിഴ, മാപ്പപേക്ഷ സ്വാഗതം ചെയ്യുന്നു: കോഴിക്കോട് ഡിസിസി പ്രസിഡന്‍റ്

ഹരിഹരനെതിരെ റൂറൽ എസ്പിക്ക് പരാതി കൊടുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു
Published on

കോഴിക്കോട്: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശം നാക്കുപിഴയെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ. അദ്ദേഹത്തിന്‍റെ മാപ്പപേക്ഷ പാർട്ടി സ്വാഗതം ചെയ്യുന്നതായും പ്രവീൺകുമാർ അറിയിച്ചു.

കെ.കെ. രമയും ഹരിഹരന്‍റെ പരാമർശത്തെ തള്ളിയിരുന്നു. ഒരാളിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പരാമർശമാണെന്നും മാപ്പ് പറഞ്ഞതിനാൽ വിവദമാക്കേണ്ടിതല്ലെന്നായിരുന്നു രമയുടെ അഭിപ്രായം. അതേസമയം ഹരിഹരനെതിരെ റൂറൽ എസ്പിക്ക് പരാതി കൊടുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടയിലാണ് ഹരിഹരൻ അശ്ലീല പരാമർശം ഉയർത്തിയത്. കെ.കെ. ശൈലജ, മഞ്ജു വാര്യർ എന്നിവരുടെ പേരെടുത്ത് പറഞ്ഞതായിരുന്നു വിവാദ പരാമർശം.

logo
Metro Vaartha
www.metrovaartha.com