കോഴിക്കോട് നഴ്സിങ് കോളെജിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
kozhikode government medical college nursing student found dead
കോഴിക്കോട് നഴ്സിങ് കോളെജിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
Updated on

കോഴിക്കോട്: കോഴിക്കോട് നഴ്സിങ് കോളെജിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി ലക്ഷ്മി രാധാകൃഷ്ണൻ ആണ് മരിച്ചത്. കോഴിക്കോട് ഗവണ്‍മെന്‍റ് നഴ്സിങ് കോളെജിലെ രണ്ടാം വര്‍ഷ വിദ്യാഥിനിയായിരുന്നു മരിച്ച ലക്ഷ്മി. കോളെജ് ഹോസ്റ്റലിലാണ് ലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com