കോഴിക്കോട് വെള്ളിയാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്
കോഴിക്കോട് വെള്ളിയാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്| KSU
ksu flag

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കോഴിക്കോട് നടത്തിയ മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

പൊലീസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ക്രൂരമായ അതിക്രമം നടത്തുകയും കസ്റ്റഡിയിലെടുത്ത പ്രവർത്തകരുടെ വൈദ്യപരിശോധന പൊലീസ് മനപൂർവം വൈകിപ്പിക്കുന്നുവെന്ന് പ്രവർത്തകർ ആരോപിച്ചു.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ് യു ജില്ലാ കമ്മിറ്റിയാണ് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തിവീശിയത് തുടർന്ന് മാര്‍ച്ച് അക്രമസക്തമാവുകയായിരുന്നു. പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കുക. മുടങ്ങി കിടക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍, ഇ-ഗ്രാന്‍ഡ് എന്നിവ ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കെഎസ്‌യു മാര്‍ച്ച് സംഘടിപ്പിച്ചത്.

Trending

No stories found.

Latest News

No stories found.