ഇതര സംസ്ഥാന തൊഴിലാളിയായി താമസം; കോഴിക്കോട് മാവോയിസ്റ്റ് നേതാവ് പിടിയിൽ

കെട്ടിട നിർമ്മാണ തൊഴിലാളി എന്ന വ്യാജേനയാണ് ഇയാൾ കേരളത്തിൽ താമസമാരംഭിച്ചത്
ഇതര സംസ്ഥാന തൊഴിലാളിയായി താമസം; കോഴിക്കോട് മാവോയിസ്റ്റ് നേതാവ് പിടിയിൽ
Updated on

കോഴിക്കോട്: കോഴിക്കോട് പന്തിരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശിയായ അജയ് ഒറോൺ ആണ് പിടിയിലായത്. നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ മേഖലാ കമാൻഡറാണ് ഇയാൾ.

കെട്ടിട നിർമ്മാണ തൊഴിലാളി എന്ന വ്യാജേനയാണ് ഇയാൾ കേരളത്തിൽ താമസമാരംഭിച്ചത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങളുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. 2019 ന് ശേഷം നാല് തവണ ഇയാൾ കോഴിക്കോടെത്തിയതായി കണ്ടെത്തി. ജാർഖണ്ഡ് പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com