ഉഗ്ര ശബ്ദത്തോടെ പ്രകമ്പനം; പിന്നാലെ കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതെന്നും സ്ഥിരീകരിച്ചിരുന്നു
kozhikode mukkam well collapsed
കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു
Updated on

കോഴിക്കോട്: മുക്കം വെണ്ണക്കോട് കിണർ ഇടിഞ്ഞ് താഴ്ന്നു. എംഡിഎസ് കോളെജിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ശബ്ദത്തോടെ പ്രകമ്പനം ഉണ്ടായതിന് പിന്നാലെയാണ് കിണർ ഇടിഞ്ഞ് താഴ്ന്നതെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം, വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായതെന്നും സ്ഥിരീകരിച്ചിരുന്നു. വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്നും, ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും നാഷണല്‍ സീസ്‌മോളജി സെന്‍റര്‍ അറിയിച്ചു. പ്രകമ്പനം ഉരുള്‍പൊട്ടലിന്‍റെ അനന്തരഫലമാകാം. ഭൂമിക്ക് അടിയിലെ പാളികളുടെ നീക്കമാകാം ശബ്ദത്തിന് കാരണമെന്നുമാണ് വിലയിരുത്തൽ വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് പ്രകമ്പനമുണ്ടായത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com