

ഷിംജിത മുസ്തഫ, ദീപക്ക്
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ‍്യമങ്ങളിൽ വിഡിയോ പങ്കുവച്ചതിനു പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതിയായ ഷിംജിത മുസ്തഫ അറസ്റ്റിൽ.
വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് ഷിംജിത പിടിയിലായത്. ദീപക്കിന്‍റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത‍്യാ പ്രേരണക്കുറ്റം ചുമത്തിയാണ് നേരത്തെ ഷിംജിതയ്ക്കെതിരേ കേസെടുത്തത്.
കോഴിക്കോട് ജില്ലാ കോടതിയിൽ ഷിംജിത അഭിഭാഷകനായ നൽസൺ ജോസ് മുഖേന മുൻകൂർ ജാമ‍്യാപേക്ഷ നൽകിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള സാധ‍്യത കണക്കിലെടുത്ത് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.