
കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ ആളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ (48) റൂട്ടുമാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്.
ഓഗസ്റ്റ് 22 നാണ് രോഗലക്ഷണങ്ങൾ കാണുന്നത്
23 ന് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു
ഓഗസ്റ്റ് 25 ന് മുള്ളൂർ കുന്ന് ഗ്രാമീണ ബാങ്കിലും കള്ളാട് ജുമാ മസ്ജിദിലും എത്തി
ഓഗസ്റ്റ് 26 ന് കുറ്റ്യാടി ക്ലിനിക്കിലെത്തി ഡോക്‌ടറെ കണ്ടു
28 ന് തൊട്ടിൽ പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഓഗസ്റ്റ് 29 ന് ആബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലേക്ക്
ഓഗസ്റ്റ് 30 ന് മരണം
രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ മെഡിക്കൽ സംഘം പറമ്പിൽ നിന്നും അടയ്ക്ക ശേഖരിച്ചു. അതിനിടെ കോഴിക്കോട് 2 ആരോഗ്യ പ്രവർത്തകർക്കും നിപ ലക്ഷണങ്ങൾ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു.