കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും; മാസ്കും സാനിറ്റൈസറും നിർബന്ധം

കണ്ടെയ്മെന്‍റ് സോണുകളിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റം
കോഴിക്കോട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും;  മാസ്കും സാനിറ്റൈസറും നിർബന്ധം
Updated on

കോഴിക്കോട്: നിപ വൈറസ് ഭീഷണി കുറഞ്ഞ സാഹചര്യത്തിൽ കോഴിക്കോട്ടെ തിങ്കളാഴ്ച മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും.

ജില്ലയിൽ പുതിയ നിപ കേസുകളില്ലാത്ത തുടർച്ചയായ 9-ാം ദിവസമാണിത്. കണ്ടെയിന്‍മെന്‍റ് സോണുകളിലെ ഒഴികെയുള്ള സ്കൂളുകൾക്കാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാന്‍ ജില്ലാ കളക്‌ടർ അനുമതി നൽകിയത്.

വിദ്യാർഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കാന്‍ നിർദേശിച്ചു. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്‌ളാസ് റൂമുകളിലും സാനിറ്റൈസര്‍ വയ്ക്കണം.

കണ്ടെയിന്‍മെന്‍റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിന്‍വലിക്കും വരെ ഓൺലൈന്‍ ക്ലാസുകൾ തുടരേണ്ടതാണെന്നും കളക്‌ടർ അറിയിച്ചു. 1106 നിപ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. സമ്പർക്കപ്പട്ടികയിലുള്ള 915 പേർ നിലവിൽ ഐസൊലേഷനിലുണ്ട്.

പി എസ് സി പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം

കണ്ടെയ്മെന്‍റ് സോണുകളിലെ പി എസ് സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റിയതായി ജില്ലാ ഓഫീസർ അറിയിച്ചു. മറ്റന്നാൾ നടക്കാനിരിക്കുന്ന പരീക്ഷയുടെ (സെപ്റ്റംബര്‍ 26ന്) കേന്ദ്രങ്ങളാണ് പുതുക്കിയത്. കോഴിക്കോട് ജിഎച്ച്എസ്എസ് ബേപ്പൂരിലെ സെന്‍റർ 1 ജിഎച്ച്എസ്എസ് കുറ്റിച്ചിറയിലേക്കും സെന്‍റർ 2 കാലിക്കറ്റ് ഗേൾസ് വിഎച്ച്എസ്എസ് കുണ്ടുങ്ങലിലേക്കുമാണ് മാറ്റിയത്. മത്സരാർത്ഥികൾക്ക് പഴയ അഡ്മിഷൻ ടിക്കറ്റുമായി പുതുക്കിയ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്താമെന്നും പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.