കോഴിക്കോട് തെരുവുനായകളുടെ‌ ആക്രമണം: 12 ഓളം പേർക്ക് പരുക്ക്

വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെട്ടു.
kozhikode stray dog attack 12 injured kozhikode
കോഴിക്കോട് തെരുവുനായകളുടെ‌ ആക്രമണം: 12 ഓളം പേർക്ക് പരുക്ക്Representative image
Updated on

കോഴിക്കോട്: ഉള്ള്യേരിയില്‍ വിവിധയിടങ്ങളിലായുള്ള തെരുവുനായകളുടെ‌ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാത്രിയാണ് സംഭവം.

നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത് മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com