കോഴിക്കോട് വീണ്ടും മിന്നൽ ചുഴലി; വന്‍ നാശനഷ്ടം

വെള്ളിയാഴ്ചയും ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയിരുന്നു.
kozhikode strong winds cause heavy damage

കോഴിക്കോട് വീണ്ടും മിന്നൽ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം

Updated on

കോഴിക്കോട്: നാദാപുരത്ത് രണ്ടാം ദിനവും മിന്നൽ ചുഴലിക്കാറ്റ്. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നും വന്‍ വന്‍നാശനഷ്ടമാണ് ഉണ്ടായത്. ഗതാഗതവും താറുമാറായി. ശനിയാഴ്ച പുലർച്ച 1.30 ഓടെയായിരുന്നു ശക്തമായ കാറ്റ് വീശിയടിച്ചത്.

നാദാപുരം ടൗണിനടുത്ത് സംസ്ഥാന പാതയിലടക്കം മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്താണ് അപകടം ഉണ്ടായത്. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ലൈന്‍ പൊട്ടിവീണതിനാൽ വൈദ്യുതി വിതരണം പൂർണമായും നിർത്തിവച്ചു. ഫയർ ഫോഴ്സും പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ചയും ചുഴലിക്കാറ്റിന് സമാനമായ ശക്തമായ കാറ്റ് വീശിയിരുന്നു. നാദാപുരം പുളിയാവിലാണ് കനത്ത കാറ്റിൽ നാശനഷ്ടം ഉണ്ടായത്. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് റോഡുകളും വീടുകളും വൈദ്യുത സംവിധാനങ്ങളും തകർന്നു വീണിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാം ദിനവും ശക്തമായ കാറ്റ് വീശുന്നത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ജനങ്ങൾ കനത്ത ഭീതിയിലാണുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com