കോഴിക്കോട് സ്‌കൂൾ ബസ് അപകടത്തിൽപെട്ടു; 18 ഓളം കുട്ടികൾക്ക് പരുക്ക്

അമ്പലപ്പാറ റോഡിൽ നിന്ന് ഇറക്കം ഇറങ്ങിവരികയായിരുന്ന സ്കൂൾബസ് നിയന്ത്രണംവിടുകയായിരുന്നു.
kozhikode thiruvambadi school bus accident 18 students injured
കോഴിക്കോട് സ്‌കൂൾ ബസ് അപകടത്തിൽപെട്ടു; 18 ഓളം കുട്ടികൾക്ക് പരുക്ക്
Updated on

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 ഓളം കുട്ടികൾക്ക് പരുക്ക്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

തിരുവമ്പാടി ഓമശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിനു സമീപമാണ് സംഭവം. അമ്പലപ്പാറ റോഡിൽ നിന്ന് ഇറക്കം ഇറങ്ങിവരികയായിരുന്ന സ്കൂൾബസ് നിയന്ത്രണംവിട്ട് മുൻവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി.

Trending

No stories found.

Latest News

No stories found.