കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; കളക്‌ടറും എംഎൽഎയും കുടുങ്ങി

വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണം 251
Kozhikode vilangad landslide Collector and MLA trapped
കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി; കളക്‌ടറും എംഎൽഎയും കുടുങ്ങിfile
Updated on

കോഴിക്കോട്: നാദാപുരം വിലങ്ങാട് വീണ്ടും ഉരുൾപൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ തുടരുകയാണ്. ഉരുൾപ്പൊട്ടൽ പ്രദേശത്തെത്തിയ കളക്‌ടർ സ്നേഹിൽ കുമാർ സിങ്ങും ഇ.കെ വിജയന്‍ എംഎൽഎയും കുടുങ്ങി. കഴിഞ്ഞ ദിവസവും ഇവിടെ ഉരുൾപൊട്ടിയിരുന്നു.

അതേസമയം, വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ മരണം 251 ആയി ഉയർന്നു. സംഖ്യ ഇനിയും ഉയർന്നേക്കും. 225 പേരെ കാണാനില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രക്ഷാപ്രവർത്തനത്തിനു കടുത്ത പ്രതിസന്ധിയായി പലയിടങ്ങളിലും കനത്ത കുത്തൊഴുക്ക് മൂലം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com