kozhikode waqf tribunal media ban
മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട; കോഴിക്കോട് മാധ്യമങ്ങൾക്ക് വിലക്ക്

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട; കോഴിക്കോട് മാധ്യമങ്ങൾക്ക് വിലക്ക്

കേസിൽ കക്ഷിചേരാനായി വഖഫ് സംരക്ഷണ സമിതിയും സത്താർ സേഠിന്‍റെ കുടുംബവും ട്രൈബ്യൂണലിൽ എത്തിയിരുന്നു
Published on

കോഴിക്കോട്: കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് രാജൻ തട്ടിൽ നിർദേശം നൽകി. മുനമ്പം കേസിൽ ഫറൂഖ് കോളെജ് മാനേജ്മെന്‍റിന്‍റെ അപ്പീൽ ട്രിബ്യൂണൽ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ട്രൈബ്യൂണലിന്‍റെ നിലപാട്. പിന്നാലെ ഡിസംബർ ആറിന് പരിഗണിക്കാനായി ട്രൈബ്യൂണൽ കേസ് മാറ്റി.

കേസിൽ കക്ഷിചേരാനായി വഖഫ് സംരക്ഷണ സമിതിയും സത്താർ സേഠിന്‍റെ കുടുംബവും ട്രൈബ്യൂണലിൽ എത്തിയിരുന്നു. ഫറൂഖ് കോളെജ് മാനേജ്‌മെന്‍റിന്‍റെ രണ്ട് ഹര്‍ജികള്‍ ട്രൈബ്യൂണല്‍ പരിഗണിക്കും. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളെജ് മാനേജ്‌മെന്‍റിന്‍റെ വാദം. 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്‍റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളെജ് മാനേജ്‌മെന്‍റിന്‍റെ 2 ഹർജികൾ. വില്‍പന നടത്തിയത് ദാനമായി കിട്ടിയ ഭൂമിയാണെന്നതാണ് ഫാറൂഖ് കോളെജിന്‍റെ വാദം. ഫറൂഖ് കോളേജിനൊപ്പം മറ്റ് കക്ഷികളെ കൂടി കേട്ട ശേഷമാവും വഖഫ് ട്രൈബ്യൂണല്‍ തീരുമാനത്തിലെത്തുക.

logo
Metro Vaartha
www.metrovaartha.com