സ്ലാബിന് ഇടയിൽ കൈ, ഓടയിൽ കുടുങ്ങിയിട്ട് രണ്ട് ദിവസം; ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; ദുരൂഹത

ഓടയിൽ വീഴാൻ സാധ്യതയില്ലെന്ന് രൊലീസ്
Kozhikode worker trapped in drain for two days rescued

സ്ലാബിന് ഇടയിൽ കൈ, ഓടയിൽ കുടുങ്ങിയിട്ട് രണ്ട് ദിവസം; ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു; ദുരൂഹത

Updated on

കോഴിക്കോട്: കോഴിക്കോട് പുഷ്പ ജങ്ഷനിൽ ഓടയിൽ കുടുങ്ങിക്കിടന്ന ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. ഫുട്പാത്തിന് താഴെയുള്ള ഓടയിലാണ് യുവാവ് അകപ്പെട്ടത്. സ്ലാബിന് വശത്തുള്ള ദ്വാരത്തിലൂടെ ഇയാൾ കൈ പുറത്തിട്ടത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തുടർന്ന് പൊലീസ് അഗ്നിരക്ഷാ സേനയും എത്തി സ്ലാബ് പൊളിച്ച് ഇയാളെ പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. താൻ രണ്ടുദിവസമായി ഓടയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൂർണമായും സ്ലാബ് കൊണ്ട് അടച്ച ഓടയാണ്. ഓടയിലേക്ക് ഇറങ്ങാനോ വീണുപോകാനോ സാധ്യതയുള്ള മാൻഹോളുകളുമില്ല. പിന്നെ എങ്ങനെയാണ് ഇയാൾ ഓടയിൽ കുടുങ്ങിയത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

logo
Metro Vaartha
www.metrovaartha.com