ഇത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനോട് നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

വിജയ് തോട്ടത്തില്‍ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടത്
kpcc apology in response to a legal notice regarding a controversial post by congress kerala

ഇത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനോട് നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

Updated on: 

തിരുവനന്തപുരം:കോൺഗ്രസ് കേരളയുടെ വിവാദ പോസ്റ്റിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് മാപ്പ് പറഞ്ഞെന്ന് കെപിസിസി. പോസ്റ്റ് കോൺ‌ഗ്രസിന്‍റെ അനുമതിയില്ലാതെയാണ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളില്‍ നിന്ന് നീക്കിയതായും സുപ്രീം കോടതി അഭിഭാഷകന്‍റെ നോട്ടീസിന് മറപടിയായി സണ്ണി ജോസഫ് അറിയിച്ചു.

വിജയ് തോട്ടത്തില്‍ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടത്. എക്‌സിലെ പരാമര്‍ശം കോണ്‍ഗ്രസ് നിലപാടല്ല. അനുചിതമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്തതു. ചീഫ് ജസ്റ്റിസിന്‍റെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്നുമാണ് കെപിസിസയിയുടെ വിശദീകരണം.

"പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം'', എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്‍റെ എക്സ് പോസ്റ്റ്. വിവാദമായതോടെ ഹൈക്കാമാന്‍ഡ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com