കോൺഗ്രസിനു വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും ബിജെപിയിൽ ചേർന്നു

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ് മഹേശ്വരൻ നായർ ബിജെപി അംഗത്വം സ്വീകരിച്ചത്
kpcc executive member to join bjp
kpcc executive member to join bjp
Updated on

തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്‍റെ വിശ്വസ്ഥനായിരുന്നു മഹേശ്വരൻ നായർ.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിൽ നിന്നുമാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. തനിക്കു പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്കെത്തുമെന്ന് പത്മജ വേണുഗോപാൽ പറഞ്ഞിരുന്നു. പിന്നാലെയാണ് നിരവധി കോൺഗ്രസ് നേതാക്കളുടെ കൂറുമാറ്റം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com