

ദീപാ ദാസ് മുൻഷി
തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ദീപ ദാസ് മുൻഷിയാണ് കൺവീനർ. എ.കെ. ആന്‍റണിയും ഷാനിമോൾ ഉസ്മാനും സമിതിയിലുണ്ട്. ഡൽഹിയിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
സംഘടനാ കാര്യങ്ങൾ ക്രോഡീകരിക്കാനായാണ് 17 അംഗ സമിതിയെ പ്രഖ്യാപിച്ചത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും സമിതിയിലുണ്ട്.
കോർ കമ്മിറ്റി ആഴ്ചയിലൊരിക്കൽ യോഗം ചേർന്ന് കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങളെടുക്കണമെന്നാണ് നിർദേശം.
