കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെപിസിസി

വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീയതി മാറ്റണമെന്നും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടകളും ആവശ്യപ്പെട്ടിട്ടുണ്ട്
കേരളത്തിൽ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെപിസിസി

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷന് നോട്ടീസയച്ച് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണെന്നാവശ്യപ്പെട്ടാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പു കമ്മിഷന് കത്തയച്ചത്.

വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് ഇസ്ലാം മത വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തീയതി മാറ്റണമെന്നും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള മുസ്ലീം സംഘടകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഏപ്രിൽ 26 നാണ് വോട്ടെടുപ്പു നടക്കുന്നത്. ജൂൺ 4 ന് ഫലപ്രഖ്യാപനവും നടക്കും. രാജ്യത്ത് 7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ‌ കേരളത്തിൽ രണ്ടാം ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com