
തിരുവനന്തപുരം: പുതുപ്പള്ളി വിജയത്തിന്‍റെ ആവേശം നിലനിർത്തി മുന്നോട്ടു പോവാനാവണമെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പുതുപ്പള്ളിയിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധ വികാരമാണെന്നും യോഗം വിലയിരുത്തി. മണ്ഡലം പുനസംഘടന ഈ മാസം 20 അകം തീർക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് പട്ടിക നൽകാൻ ഡിസിസികൾക്ക് അന്ത്യശാസനം നൽകി.
ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും യോഗത്തിൽ തീരുമാനമായി. പുതുപ്പള്ളിയിലെ ആവേശം നിലനിർത്തി മുന്നോട്ടു പോവാനായാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം കൈവരിക്കാനാവുമെന്നും നേതാക്കളുടെ ഒത്തൊരുമയുള്ള പ്രകടനം വിജയത്തിൽ നിർണായക ശക്തിയായെന്നും യോഗം വിലയിരുത്തി.