സാമ്പത്തിക പ്രതിസന്ധി; തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്താൻ കെപിസിസി

സാമ്പത്തിക പ്രതിസന്ധിമൂലം തെരഞ്ഞെടുപ്പു പ്രചാരണം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ കോൺഗ്രസ് സ്ഥാനാർഥികൾക്ക് കഴിയുന്നില്ല
സാമ്പത്തിക പ്രതിസന്ധി; തെരഞ്ഞെടുപ്പു പ്രചാരണത്തിന് കൂപ്പൺ പിരിവ് നടത്താൻ കെപിസിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള പണം കണ്ടെത്താൻ കൂപ്പൺ പിരിവു നടത്താൻ കെപിസിസി. കൂപ്പണുകൾ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലിയിൽ പണം കണ്ടെത്തണമെന്നുമുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം.

സാമ്പത്തിക പ്രതിസന്ധിമൂലം തെരഞ്ഞെടുപ്പു പ്രചാരണം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോവാൻ കോൺഗ്രസ് സ്ഥാനാർഥികൾക്ക് കഴിയുന്നില്ല. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാന്‍റ് സ്ഥാനാർഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നൽകിയിരുന്നത്.എന്നാൽ ഇത്തവണ ആദ്യ ഘട്ട പണം പോലും ലഭിച്ചിട്ടില്ല. ദേശീയ നേതൃത്വം സമ്പത്തിക പ്രതിസന്ധി തുറന്നു സമ്മതിച്ചതോടെയാണ് കെപിസിസ സ്വന്തം വഴിയ്ക്ക് പണം പണ്ടെത്താൻ തീരുമാനിച്ചത്. നിലവിൽ സ്ഥാനാർഥികൾ സ്വന്തം നിലയിലാണ് പ്രചാരണം നടത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com