താനൂരിലേത് കൂട്ടക്കൊല: ധനസഹായം വർധിപ്പിക്കണമെന്ന് കെ. സുധാകരൻ

സർക്കാരിന്‍റെ ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണ് 22 ജീവനുകൾ പൊലിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
താനൂരിലേത് കൂട്ടക്കൊല: ധനസഹായം വർധിപ്പിക്കണമെന്ന് കെ. സുധാകരൻ
Updated on

മലപ്പുറം: താനൂരിലെ ബോട്ട് ദുരന്തത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ധനസഹായം വർധിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. ഉത്തരവാദിത്വമില്ലായ്മയാണ് ദുരിന്തത്തിന് കാരണം, ഇത് കൂട്ടക്കൊലയാണ്. പീന്നിലാരാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ സ്വീധീനം ഉപ‍‌യോഗിച്ചാണ് ബോട്ട് സർവീസ് നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ ബോട്ടിനെതിരേ പരാതി ഉയർന്നിട്ടും നടപടിയുണ്ടായില്ലെന്നും സർക്കാരിന്‍റെ ഉത്തരവാദിത്വമില്ലായ്മ കൊണ്ടാണ് 22 ജീവനുകൾ പൊലിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാങ്കേതിക വിദഗ്ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com