കെപിസിസിയുടെ 'സമരാഗ്നി'ക്ക് ഇന്ന് തുടക്കം

വൈകിട്ട് നാലു മണിക്ക് കാസർകോഡ് മുനിസിപ്പൽ മൈതാനത്ത് കെസി വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും
കെപിസിസിയുടെ 'സമരാഗ്നി'ക്ക് ഇന്ന് തുടക്കം
Updated on

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് ആരംഭിക്കും. കാസർകോഡ് നിന്നാരംഭിച്ച് പതിനാലു ജില്ലകളിലൂടെ കടന്നുപോകുന്ന സമരാഗ്നി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നു കാട്ടാനുള്ള പര്യടനമാണ്.

വൈകിട്ട് നാലു മണിക്ക് കാസർകോഡ് മുനിസിപ്പൽ മൈതാനത്ത് കെസി വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, ശശി തരൂർ, എംഎം ഹസൻ, കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. എല്ലാ ജില്ലകളിലും പൊതുയോഗമാണ് സംഘടിപ്പിക്കുന്നത്. 29 ന് തിരുവനന്തപുരത്ത് സമാപിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com