കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

തിങ്കളാഴ്ച നടന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം
kpcc says strong action will taken in cyber attack against leaders

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

file

Updated on

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരായുള്ള സൈബർ ആക്രമണത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് കെപിസിസി. തിങ്കളാഴ്ച നടന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. കൂടാതെ പാർട്ടിയുടെ ഡിജിറ്റൽ മീഡിയ സെല്ലിന് സൈബർ ആക്രമണത്തിൽ പങ്കുണ്ടോയെന്ന കാര‍്യവും പരിശോധിക്കാനായി നിർദേശം നൽകിയിട്ടുണ്ട്.

വി.ടി. ബൽറാം ഉൾപ്പെടെയുള്ളവർക്കാണ് ഇതിന്‍റെ അന്വേഷണ ചുമതല. വയനാട്ടിലെ എൻ.എം. വിജയന്‍റെ മരുമകളുടെ ആത്മഹത‍്യ ഉൾപ്പെടെയുള്ള കാര‍്യങ്ങൾ നേതൃയോഗത്തിൽ ചർച്ചയായെങ്കിലും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള നേതാക്കൾ പ്രതികരിച്ചില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com