ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന വി.ഡി. സതീശനെ അധ്യക്ഷൻ വിലക്കിയതായിരുന്നു വിമർശനത്തിന് പിന്നാലെ കാരണം
kpcc seeks explanation from sundaran kunnathuli

സുന്ദരൻ കുന്നത്തുള്ളി

Updated on

തൃശൂർ: ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവനയിൽ ഐഎൻടിയുസി ജില്ലാ അധ്യക്ഷൻ സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി. ഓഗസ്റ്റ് 14 ന് തൃശൂരിൽ വച്ച് നടന്ന പരിപാടിക്കിടെയായിരുന്നു സുന്ദരൻ കുന്നത്തുള്ളി ഡിസിസി അധ്യക്ഷനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിലക്കിയതായിരുന്നു വിമർശനത്തിന് പിന്നാലെ കാരണം. ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിനെ ക്ഷണിക്കാത്തതിനെ തുടർന്നാണ് ഉദ്ഘാടകനായിരുന്ന വി.ഡി. സതീശൻ തൃശൂരിലെത്തിയെങ്കിലും പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. തുടർന്നാണ് സുന്ദരൻ കുന്നത്തുള്ളി അതിരൂക്ഷമായി ഡിസിസി അധ്യക്ഷനെ വിമർശിച്ചിരുന്നു.

ജോസഫ് ടാജറ്റിന്‍റെ പരാതിയിലാണ് കെപിസിസി വിശദീകരണം തേടിയിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ വിശദീകരണം നൽകാനാണ് സുന്ദരൻ കുന്നത്തുള്ളിയോട് നിർദേശിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com