വാക്ക് പാലിച്ച് കെപിസിസി; എൻ.എം. വിജയന്‍റെ കടബാധ‍്യത തീർത്തു

പിഴപ്പലിശ ഒഴിവാക്കിയുള്ള തുകയടക്കം 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചു തീർത്തത്
kpcc settles n.m. vijayan debt

എൻ.എം. വിജയൻ

Updated on

കൽപ്പറ്റ: വയനാട്ടിൽ ആത്മഹത‍്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റെ ബാങ്ക് വായ്പാ കുടിശിക കെപിസിസി അടച്ചു തീർത്തു. പിഴപ്പലിശ ഒഴിവാക്കിയുള്ള തുകയടക്കം 63 ലക്ഷം രൂപയാണ് കെപിസിസി അടച്ചത്.

എൻ.എം. വിജയന് ബത്തേരി അർബൻ ബാങ്കിലുണ്ടായിരുന്ന കടബാധ‍്യത അടച്ചുതീർക്കാമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എൻ.എം. വിജയന്‍റെ മരുമകൾ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കടബാധ‍്യത കെപിസിസി അടച്ചു തീർത്തത്.

സെപ്റ്റംബർ 30ന് ഉള്ളിൽ കടബാധ‍്യത അടച്ചു തീർക്കണമെന്നും ഇല്ലെങ്കിൽ ഡിസിസി ഓഫിസിനു മുന്നിൽ സത‍്യാഗ്രഹമിരിക്കുമെന്നുമായിരുന്നു എൻ.എം. വിജയന്‍റെ മരുമകളുടെ നിലപാട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com