''വിനായകൻ നാടിന്‍റെ പൊതു സ്വത്ത്, വിഷയത്തെ ജാതി കൊണ്ട് അടയ്‌ക്കേണ്ടതില്ല''; വിനായകനെ തള്ളി കെപിഎംഎസ്

''രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കേണ്ടത് അനിവാര്യം''
Vinayakan
Vinayakanfile

കോട്ടയം: കൊച്ചിയിൽ പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ വിനായകനെ തള്ളി കെപിഎംസ്. വിനായകനെ പോലുള്ളവർ സമൂഹത്തിന്‍റെ പൊതു സ്വത്താണെന്നും വിഷയം ജാതി കൊണ്ട് അടയ്‌ക്കേണ്ടതില്ലെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ വ്യക്തമാക്കി.

ഇത്തരക്കാർ‌ പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ട്, അത് പാലിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിയിൽ അനുകൂലവും പ്രതികൂലവുമായ വാദപ്രതിവാദങ്ങൾ നടക്കവെയാണ് കെപിഎംഎസ് നിലപാട് വ്യക്തമാക്കിയത്.

അതേസമയം, മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി നോശമായി പെരുമാറിയ സംഭവത്തിൽ വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല, രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ശരിയായ സ്ഥിതിവിവര കണക്കുകൾ ലഭിക്കാൻ ജാതി സെൻസസ് ഉപകാരമാണെന്നും ഇടതു സർക്കാർ ജാതി സെൻസസ് നടപ്പാക്കിയില്ലെങ്കിൽ പിന്നാക്ക വിഭാഗങ്ങളുടെ വിചാരണയ്ക്ക് വിധേയമാകുമെവന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com