''അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല സ്ത്രീയുടെ പൗരാവകാശങ്ങൾ''; കെ.ആർ. മീര

ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല
kr meera about women rights
കെ.ആർ. മീര
Updated on

കൊച്ചി: അടുത്തിടെ ലൈംഗികാതിക്രമം നേരിട്ടെന്ന നടി ഹണിറോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങളിൽ ചർച്ച ചൂടേറുകയാണ്. നടിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല, പ്രതികരിക്കാൻ വൈകിയതിൽ വിമർശനവും ഉയരുന്നു. ഈ സാഹചര്യത്തിൽ എഴുത്തുകാരിയായ കെ.ആർ. മീരയുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല സ്ത്രീയുടെ പൗരാവകാശങ്ങൾ എന്നായിരുന്നു മീരയുടെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.

അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്.

അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൌരാവകാശങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com