
കെ.എസ്. അനിൽകുമാർ
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് യോഗത്തിൽ റദ്ദാക്കിയതിനു പിന്നാലെ വീണ്ടും രജിസ്ട്രാറായി ചുമതലയേറ്റെടുത്ത് കെ.എസ്. അനിൽ കുമാർ.
സിൻഡിക്കേറ്റിന്‍റെ നിർദേശത്തെത്തുടർന്നാണ് അനിൽകുമാർ അടിയന്തരമായി ചുമതലയേറ്റെടുത്തത്. ജൂൺ 25ന് ആയിരുന്നു ഭാരതാംബ ചിത്രവിവാദത്തെത്തുടർന്ന് ഡോ. കെ.എസ്. അനിൽകുമാറിനെ വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
തുടർന്ന് ഞായറാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു. ഇടത് അംഗങ്ങളായിരുന്നു രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കാൻ പ്രമേയം അവതരിപ്പിച്ചത്. 24 അംഗങ്ങളുള്ള സിൻഡിക്കേറ്റിൽ 16 പേരുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രമേയം പാസായത്.