കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷെമീമിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്
kseb assistant engineer found dead inside home

കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയർ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

file
Updated on

തിരുവനന്തപുരം: കെഎസ്ഇബി അസിസ്റ്റന്‍റ് എൻജിനീയറെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഷെമീമിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വീടിനു മുകളിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. പോത്തൻകോട് കെഎസ്ഇബി ഓഫിസിൽ അസിസ്റ്റന്‍റ് എൻജിനീയറായിരുന്നു മുഹമ്മദ് ഷെമീം. ഒന്നര മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹത്തിന് പ്രമോഷൻ ലഭിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com