വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രിയെ കണ്ട് കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്

മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോരുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി ചെയർമാൻ മന്ത്രിയെ കണ്ടത്
kseb chairman n prasanth meets minister sunny joseph

സണ്ണി ജോസഫ് | എൻ. പ്രശാന്ത്

Updated on: 

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി കെഎസ്ഇബി ചെയർമാൻ എൻ. പ്രശാന്ത്. മന്ത്രിക്ക് അതൃപ്തി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായെന്നാണ് വിവരം. ഇതുവരെയുണ്ടായ സംഭവങ്ങളെല്ലാം പ്രശാന്ത് മന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന.

മന്ത്രിയും മുഖ്യമന്ത്രിയും പരസ്യപ്പോരുമായി രം​ഗത്തെത്തിയ സാഹചര്യത്തിലാണ് കെഎസ്ഇബി ചെയർമാൻ മന്ത്രിയെ കണ്ടത്. വൈദ്യുതി കരാറിലാണ് സണ്ണി ജോസഫും മുഖ്യമന്ത്രിയും പരസ്യ ഏറ്റുമുട്ടലിലെത്തിയത്.

താനെല്ലാം അറിയുന്നത് മാധ്യമത്തിലൂടെയാണെന്നായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. എല്ലാം മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയുടെ മറുപടി. ഇതാണ് പരസ്യ ഏറ്റമുട്ടലിന് തുടക്കം കുറിച്ചത്.