40 രോഗികളുടെ ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം
KSEB disconnects power during dialysis
KSEB disconnects power during dialysis

പെരുമ്പാവൂർ: നാൽപ്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. രോഗികൾക്ക് സൗജന്യ നിരക്കിൽ ഡ‍യാലിസിസ് നടത്തുന്നതിനിടെയാണ് വ്യാഴ്യാഴ്ച രാവിലെ എട്ടരയോടെ കെഎസ്ഇബി ഫ്യൂസ് ഊരിയത്.

ഇൻവെട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലുമായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെഎസ്ഇബി ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.

പിന്നീട് വെങ്ങോല പഞ്ചായത്ത് പ്രസിഡന്‍റും നേരിട്ട് എംഎൽഎ ഓഫിസിൽ നിന്നും ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. പീന്നിട് പഞ്ചായത്ത് പ്രസിഡന്‍റ് ഷിഹാബ് പള്ളിക്കൽ, വാർഡ് മെബർ പി.പി. എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുൽപ്പെടുന്ന സംഘം കെഎസ്ഇബി ഏഫീസിൽ നേരിട്ടെത്തി പ്രതിഷേധിച്ചതിനെത്തുടർന്നാണ് വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർ തയാറായത്. സ്ഥിതി കൂടുതൽ വഷളാവുമെന്ന ഘട്ടത്തിൽ 11 മണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com