ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈൻമാൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്ടെ ജില്ലാ ആയുർവേദ ആശുപത്രിക്കു സമീപം ജോലിക്കിടെയാണ് സംഭവം
ബൈജു
ബൈജു
Updated on

കോഴിക്കോട്: ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെ ലൈൻമാൻ കുഴഞ്ഞുവീണു മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹിൽ സെക്ഷനിലെ പയമ്പ്ര മേലെകളരാത്ത് ബൈജു (50) ആണ് മരിച്ചത്.

കോഴിക്കോട്ടെ ജില്ലാ ആയുർവേദ ആശുപത്രിക്കു സമീപം ജോലിക്കിടെയാണ് സംഭവം. ആയുർവേദ ആശുപത്രിക്കു സമീപത്തെ ട്രാൻസ്ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ ഉടനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com