‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നത്
KSEB to buy electricity at Rs 30 per unit

‍കടുത്ത പ്രതിസന്ധി; യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

file

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുത പ്രതിസന്ധി മറികടക്കാൻ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ ഒരുങ്ങി സർക്കാർ. നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബി ഒരുങ്ങുന്നത്. ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ തിങ്കളാഴ്ച തിരിക്കും. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് കിട്ടാത്തതിനാൽ സ്ഥിതി ​ഗുരുതരമായി തുടരും.

വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണം. ഈ വർഷം കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ആയിരം മെഗാവാട്ട് ഉപയോഗമാണുള്ളതെന്നും അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com