കുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്

ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്
കുന്നംകുളത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറ് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

രണ്ടുവാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. അ പകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com