കെഎസ്ആർടിസി: ടിക്കറ്റ് ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം

ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം
ksrtc
ksrtcfile image
Updated on

തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ വനിതകള്‍ക്കും അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അന്ധര്‍ക്കും മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളില്‍ ക്രമീകരണം. 3, 4, 5, 8, 9, 10, 13, 14, 15 സീറ്റുകള്‍ സ്ത്രീ യാത്രക്കാര്‍ക്ക് മാത്രമായി ബുക്ക് ചെയ്തു നല്‍കുന്നതിനായി ഓണ്‍ലൈന്‍ റിസര്‍വേഷനിലും കൗണ്ടര്‍ ബുക്കിങ്ങിലും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.

ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി പരാതികള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം. കൂടാതെ അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്‍മാര്‍, അന്ധര്‍ തുടങ്ങിയവര്‍ക്കായുള്ള 21, 22, 26, 27, 31, 47, 52 സീറ്റുകള്‍ മറ്റു യാത്രക്കാര്‍ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളില്‍ ഓണ്‍ലൈന്‍, കൗണ്ടര്‍ ബുക്കിങ് ഒഴിവാക്കിയതായും കെഎസ്ആര്‍ടിസി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com