ഓണം അടിച്ച് പൊളിക്കാം; വമ്പൻ പാക്കേജുകളുമായി കെഎസ്ആർ‌ടി ബജറ്റ് ടൂറിസം

വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും വനയാത്ര
ksrtc budget tourism onam trips
ഓണം അടിച്ച് പൊളിക്കാൻ ബജറ്റ് യാത്രകളുമായി കെഎസ്ആർ‌ടി
Updated on

തിരുവനന്തപുരം: ഓണം അവധി പൊടിപൊടിക്കാൻ ബജറ്റ് യാത്രകളുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി നിരവധി ടൂര്‍ പാക്കേജുകളാണ് ഈ ഓണക്കാലത്ത് അവതരിപ്പിച്ചിരിക്കുന്നത്. ബസ്, ബോട്ട്, കപ്പല്‍ എന്നിവയുള്‍പ്പെടുന്നതാണ് ടൂർ പാക്കേജ്. കലാവസ്ഥ അനുകൂലമാണെങ്കിൽ 250 ഓളം ട്രിപ്പുകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. എല്ലാ ഡിപ്പോകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. നവീകരിച്ച പഴയ സൂപ്പര്‍ ഡീലക്സ് ബസുകള്‍ ഉള്‍പ്പെടെ ആധുനികസൗകര്യങ്ങളോടെയാണ് ബസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

സംസ്ഥാന ജലഗതാഗത വകുപ്പ്, കേരള ഷിപ്പിങ് ആന്‍റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് ടൂര്‍ പാക്കേജുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ പറശ്ശിനിക്കടവില്‍ ബോട്ടിന്‍റെ മുകളിലെ ഡെക്കില്‍ നിന്ന് യാത്ര ചെയ്യാവുന്ന പാക്കേജ്, എറണാകുളത്ത് പുതുതായി പുറത്തിറക്കിയ സോളാര്‍-ഇലക്ട്രിക് ബോട്ടായ 'ഇന്ദ്ര'യിലുളള ടൂര്‍ പാക്കേജ് തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. ആലപ്പുഴയില്‍ വേഗ-ഒന്ന്, സീ കുട്ടനാട് ബോട്ടുകള്‍, കൊല്ലത്ത് 'സീ അഷ്ടമുടി' ബോട്ട് എന്നിവ പാക്കേജിലുണ്ട്. 'സീ അഷ്ടമുടി' ബോട്ട് സര്‍വീസില്‍ സാമ്പ്രാണിക്കോടി, കോവില, മണ്‍റോ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാം.

വയനാട്, മൂന്നാര്‍, ഗവി, പൊന്മുടി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് പ്രധാനമായും വനയാത്ര. കെഎസ്‌ഐഎന്‍സിയുമായി സഹകരിച്ച് ക്രൂയിസ് കപ്പലില്‍ എറണാകുളം ബോര്‍ഗാട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. 22 കിലോമീറ്റര്‍ ആണ് കടലിലൂടെയുള്ള യാത്ര.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com