നേര്യമംഗലം വന മേഖലയിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

മൂന്നാറിൽ നിന്ന് ഉച്ചക്ക് 12.40 ന് അടൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്.
KSRTC bus accident in Neriyamangalam forest area
നേര്യമംഗലം വന മേഖലയിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
Updated on

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലം വന മേഖലയിൽ ആറാം മൈൽ, എസ് വളവിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നാറിൽ നിന്ന് ഉച്ചക്ക് 12.40 ന് അടൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ പൊലീസും ഫയർഫോഴ്സും, നാട്ടുകാരും രക്ഷപ്രവർത്തനം നടത്തി കോതമംഗലം മാർ ബാസേലിയോസ്‌ മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് കൊണ്ടു വന്നുകൊണ്ടിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com