വണ്ടിപ്പെരിയാറിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം

റോഡിൽ നിന്നും 30 അടിയോളം താഴ്ചയുള്ള സംരക്ഷണഭിത്തിക്കപ്പുറത്തേക്ക് മുൻ ചക്രങ്ങൾ ഇറങ്ങിയാണ് ബസ് നിന്നത്.
KSRTC bus accident in Vandiperiyar
KSRTC bus accident in Vandiperiyar

കോട്ടയം: വണ്ടിപ്പെരിയാറിൽ 56-ാം മൈൽ അയ്യപ്പ കോളെജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി അപകടത്തിൽ പെട്ടു.

റോഡിൽ നിന്നും 30 അടിയോളം താഴ്ചയുള്ള സംരക്ഷണഭിത്തിക്കപ്പുറത്തേക്ക് മുൻ ചക്രങ്ങൾ ഇറങ്ങിയാണ് ബസ് നിന്നത്. താഴേക്ക് മറിയാതിരുന്നതിനാൽ ഇവിടെയുള്ള കോളെജ് ഹോസ്റ്റലിൽ താമസിക്കുന്നകുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വെളുപ്പിന് 5 മണിയോടെയായിരുന്നു അപകടം.

കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ 7 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആർക്കും പരുക്കില്ല. പിന്നീട് അഗ്നിരക്ഷാസേനയും പൊലീസും മോട്ടോർ വെഹിക്കിൾ വിഭാഗവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com