തൃശൂരിൽ കെഎസ്ആർടിസി ബസിടിച്ച് ശക്തൻ തമ്പുരാന്‍റെ പ്രതിമ തകർന്നു

എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി വണ്ടി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്
ksrtc bus accident thrissur destroys shaktan tampuran statue
ksrtc bus accident thrissur destroys shaktan tampuran statue

തൃശൂർ: കെഎസ്ആർടിസി ലോ ഫ്ലോർ ബസിടിച്ച് ശക്തൻ തമ്പുരാന്‍റെ പ്രതിമ തകർന്നു. പുലർച്ചെയുണ്ടായ അപകടത്തിൽ 3 യാത്രക്കാർക്ക് പരുക്കേറ്റു. ഇരുമ്പുവേലി തകർത്താണ് ബസ് ഇടിച്ചു കയറിയത്. പ്രതിമ താഴെ വീണു. എതിരെ വന്ന വാഹനത്തെ ഇടിക്കാതിരിക്കാനായി വണ്ടി വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. സ്ഥലത്തുനിന്നു ബസ് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പ്രതിമ നേരെയാക്കാനുള്ള പ്രവർത്തനങ്ങൾ ഇന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com