
പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു
representative image
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. തൃക്കളൂർ സ്വദേശികളായ അസീസ്, അയ്യപ്പൻ കുട്ടി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 8.15 ഓടെ എടയ്ക്കലിലാണ് അപകടം ഉണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ദേശീയ പാതയിൽ നിന്ന് പോക്കറ്റ് റോഡ് വഴി വന്ന ഓട്ടോറിക്ഷയെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരുക്കേറ്റ ഓട്ടോ ഡ്രൈവറും യാത്രക്കാരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നിരുന്നു.