കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു; 3 പേർക്ക് പരിക്ക്

ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു; 3 പേർക്ക് പരിക്ക്

തൃശൂർ: തളിക്കുളം കൊപ്രക്കളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ പറവൂർ തട്ടാൻപടി സ്വദേശികളായ പുത്തൻപുരയിൽ പത്മനാഭൻ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ ഷാജു (49), ഭാര്യ ശ്രീജ (44), മകൾ അഭിരാമി (11) പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ എതിരെ വന്ന കെഎസ്ആർടിസി ബസിലിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com