കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

അപകട കാരണം വ്യക്തമല്ല, പൊലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്
Representative Image
Representative Image

കായംകുളം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കായം കുളത്തു നിന്നും ആലപ്പുഴയ്ക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ആളപായമില്ല.

ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയൊരു അപകടം ഒഴിവായത്. മണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ ഇടം വാഹനം നിർത്തുകയും, യാത്രക്കാരെയെല്ലാം ഉടൻ പുറത്തിറക്കുകയുമായിരുന്നു. പിന്നാലെ തന്നെ തീ ആളികത്തുകയായിരുന്നു.

ബസ് പൂര്‍ണമായി കത്തിനശിച്ചു. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസും അഗ്നിശമന സേന ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com