കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയറിന് തീപിടിച്ചു

താമരശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്
ksrtc bus caught fire at calicut
കെഎസ്ആർടിസി ബസിന്‍റെ ടയറിന് തീപിടിച്ചതിനെ തുടർന്ന് ഫയർഫോഴിസെത്തി തീയണയ്ക്കുന്നു

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയറിന് തീപിടിച്ചു. പുറകിലെ ടയറിൽ പുക ഉയരുന്നതുകണ്ട് പെട്ടന്ന് വണ്ടി നിർത്തുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.

മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. തുടർന്ന് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. താമരശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.

Trending

No stories found.

Latest News

No stories found.