
കെഎസ്ആർടിസി ബസും എസ് യു വിയും കൂട്ടിയിടിച്ചു; അഞ്ച് വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിൽ കെഎസ്ആർടിസി ബസും എസ് യുവിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. എസ് യുവിയിൽ സഞ്ചരിച്ചിരുന്ന തേവലക്കര സ്വദേശി പ്രിൻസ് തോമസ്(44), മക്കളായ അൽക്ക(5), അതുൽ (14) എന്നിവരാണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന പ്രിൻസിന്‍റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.
ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനിടെ വലിയകുളങ്ങര ക്ഷേത്രത്തിനടുത്തു വച്ച് വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ എതിർ ദിശയിൽ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബിന്ദ്യയുടെ സഹോദരനെ കൊച്ചി വിമാനത്താവളത്തിലാക്കിയതിനു ശേഷം മടങ്ങി വരുകയായിരുന്നു പ്രിൻസും കുടുംബവും.