ഗതാഗതക്കുരുക്കിൽ ക്രമം തെറ്റിച്ച കെഎസ്ആർടിസി ഡ്രൈവറെ യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചു

പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ksrtc bus driver beaten up today at ollur thrissur
ksrtc bus driver beaten up today at ollur thrissur
Updated on

തൃശൂര്‍: ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച യുവാക്കൾ പിടിയിൽ. ഒല്ലൂര്‍ സെന്‍ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദനമേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒല്ലൂർ സെറ്ററിൽ ഇന്ന് രാവിലെയാണ് സംഭവം. ഒല്ലൂര്‍ ജങ്ഷനില്‍ സാധാരണയായി രാവിലകളിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ സമയത്ത് എത്തിയ കെഎസ്ആര്‍ടിസി ബസ് ബ്ലോക്കില്‍ കിടക്കാതെ എല്ലാ വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്ത് റോങ്ങ് സൈഡിലൂടെ മുന്‍ഭാഗത്തേക്ക് എത്തി. ഇതിനിടെ എതിര്‍ഭാഗത്ത് കൂടി വന്ന ലോറി ഡ്രൈവർ ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റവും പിന്നീട് കൈയ്യാങ്കളിയുമായി. ഇതിനിടെ ബൈക്ക് യാത്രികന്‍ കൈയിലുളള ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com