"കല്ലേറുണ്ടായാൽ തല സംരക്ഷിക്കണ്ടേ''; ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

പണിമുടക്കിനെ പിന്തുണച്ച് കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്
ksrtc bus drivers wear helmets after buses and trucks attacked in bharat bandh

"കല്ലേറുണ്ടായാൽ തല സംരക്ഷിക്കണ്ടേ''; ഹെൽമെറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

Updated on

റാന്നി: അഖിലേന്ത്യാ പണിമുടക്കിൽ സമരാനുകൂലികളുടെ ആക്രമണം ഭയന്ന് ഹെൽമെറ്റ് വച്ച് കെഎസ്ആർടിസി ബസൊടിച്ച് ഒരു ഡ്രൈവർ. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഷിബു തോമസാണ് ഹെൽമെന്‍റ് ധരിച്ച് വാഹനമോടിച്ചത്.

ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ഉടൻ തന്നെ വൈറലായി. സമാരാനുകൂലികൾ കല്ലെറിഞ്ഞാൽ തലരക്ഷിക്കട്ടെ എന്നായിരുന്നു ഷിബുവിന്‍റെ പ്രതികണം. അടൂർ എത്തിയപ്പോഴേക്കും സമരക്കാർ ബസ് തടഞ്ഞു.

പണിമുടക്കിനെ പിന്തുണച്ച് കെഎസ്ആർടിസി അടക്കം സർവീസ് നടത്താതിരുന്നതോടെ യാത്രക്കാർ പെരുവഴിയിലായിരിക്കുകയാണ്. ഓടുന്ന കെഎസ്ആർടിസി ബസുകൾ വഴിയിൽ വച്ച് തടയുന്നതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമായ നില‍യിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com